Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലുസൈൽ സൂപ്പർകപ്പ് ഫുട്‍ബോൾ വെള്ളിയാഴ്ച,ദോഹ മെട്രോയും ലുസൈൽ ട്രാമും പുലർച്ചെ മൂന്നുമണി വരെ പ്രവർത്തിക്കും

September 07, 2022

September 07, 2022

ദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരങ്ങൾക്കായി ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി.ലുസൈൽ ക്യുഎൻബി മെട്രോ സ്റ്റേഷനിലേക്ക് (പ്രവേശനകവാടം 2) മൽസര ദിവസമായ സെപ്തംബർ 9  വെള്ളിയാഴ്ച മെട്രോ ലിങ്ക് വഴി മാത്രമേ വരാനാകൂ എന്ന് ദോഹ മെട്രോ അറിയിച്ചു.സ്വകാര്യ വാഹനങ്ങൾക്കും ടാക്‌സികൾക്കും സ്‌റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് അനുമതിയുണ്ടാവില്ല.അതുകൊണ്ടുതന്നെ,സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യവും ഉപയോഗിക്കാനാവില്ല.

അതേസമയം,ആരാധകർക്ക് സ്റ്റേഡിയത്തിലേക്കെത്താൻ ദോഹ  മെട്രോ, ലുസൈൽ ട്രാം സർവീസുകൾ പുലർച്ചെ മൂന്ന് വരെ നീട്ടും. ഉച്ചയ്ക്ക് 1 മണി മുതൽ പുലർച്ചെ 3 മണി വരെ  സർവീസ്നടത്തും..

80,000 പേരെ ഉൾക്കൊള്ളുന്ന ലുസൈൽ സ്റ്റേഡിയത്തിൽ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഹിലാൽ എസ്എഫ്‌സിയും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളായ സമലേക് എഫ്‌സിയും തമ്മിലായിരിക്കും മത്സരം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


 


Latest Related News