Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാവും

June 12, 2023

June 12, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ദോഹ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാവും.12 മുതൽ 21 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് അക്ഷരങ്ങളുടെ മഹാമേള നടക്കുക.

‘വായനയിലൂടെ നാം ഉയരുന്നു’ എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ പ്രമേയം.മലയാളത്തിൽ നിന്ന് ഇസ് ലാമിക് പബ്‌ളിഷിങ് ഹൗസ്(ഐ.പി.എച്)മേളയിൽ  പങ്കെടുക്കുന്നുണ്ട്.

പുസ്തകങ്ങളുടെ പ്രദര്‍ശനം, വില്‍പന എന്നിവയ്ക്ക് പുറമെ,വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും പുസ്തക പ്രകാശനങ്ങളും പുസ്തകോല്‍സവത്തിന്റെ ഭാഗമായി നടക്കും.

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരേയും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണിവരേയുമാണ് സന്ദര്‍ശന സമയം.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News