Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്,പ്ലാസ്റ്റിക് ബാഗുകളും വെള്ളക്കുപ്പികളുമായി വിമാനത്താവളത്തിലേക്ക് വരരുത്

May 25, 2023

May 25, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : പ്ലാസ്റ്റിക് ബാഗുകളും വെള്ളക്കുപ്പികളും ദ്രാവക വസ്തുക്കളുമായി വിമാനത്താവളത്തിലേക്ക് വരരുതെന്നും തുണികളില്‍ പൊതിഞ്ഞ ലഗേജുകള്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും വിദേശ ഹാജിമാരെ സൗദി ഹജ് മന്ത്രാലയം ഓര്‍മിപ്പിച്ചു. ഹാജിമാര്‍ കൊണ്ടുവരുന്ന വിദേശ പണം, നാണയങ്ങള്‍, സമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവ അറുപതിനായിരം റിയാലിലധികം മൂല്യമുള്ളതാവരുത്. അറുപതിനായിരം റിയാലില്‍ കൂടിയ മൂല്യമുള്ളതാണെങ്കില്‍ വിമാനത്താവളത്തില്‍ ഡിക്ലയര്‍ ചെയ്യണം. അറുപതിനായിരത്തിലധികം റിയാല്‍ വിലവരുന്ന സ്വര്‍ണക്കട്ടികളും ആഭരണങ്ങളും, 3000 റിയാലിന് മുകളിലുള്ള വാണിജ്യ അളവിലുള്ള സാധനങ്ങള്‍, സിഗരറ്റ് അടക്കമുള്ള സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്തിയ വസ്തുക്കള്‍, ഇറക്കുമതി നിരോധിത വസ്തുക്കള്‍ എന്നിവ കൊണ്ടുവരുമ്പോഴുള്ള നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹാജിമാര്‍ സൗദിയിലേക്ക് വരുമ്പോഴും കസ്റ്റംസ് വിഭാഗത്തിന്റെ പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കണം. മന്ത്രാലയം ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News