Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദർബ് ലുസൈൽ ഫെസ്റ്റിവലിന് ഇന്ന് തുടക്കം,ലുസൈൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ബോളിവുഡ് സംഗീതം പെയ്തിറങ്ങും

November 03, 2022

November 03, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദർബ് ലുസൈൽ ഫെസ്റ്റിവലിന് ഇന്ന് ലുസൈൽ ബൊളിവാർഡിൽ തുടക്കമാവും.ഇന്ന്(വ്യാഴം)പ്രശസ്ത കുവൈത്തി ഗായകനും സംഗീതസംവിധായകനുമായ അബ്ദുൽ അസീസ് ലൂയിസ്,ലബനാനി ഗായകൻ ജോസഫ് അത്തിയ്യ എന്നിവർ നയിക്കുന്ന സംഗീത പരിപാടിയാണ് അരങ്ങേറുക.പ്രവേശനം സൗജന്യമാണ്.

നാളെ(നവംബർ 4 വെള്ളി)ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് സംഗീതോത്സവം വൈകീട്ട് 7 മണിക്ക് ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറും. റാഹത് ഫത്തേഹ്  അലി ഖാൻ, സുനിധി ചൗഹാൻ, സലിം സുലൈമാൻ, പെർഫെക്റ്റ് അമാൽഗമേഷൻ തുടങ്ങിയ സംഗീത പ്രതിഭകൾ അണിനിരക്കും.ടിക്കറ്റുള്ള ഹയ്യ കാർഡ് ഉടമകൾക്കായിരിക്കും പ്രവേശനം.200,150,80,40 റിയാൽ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.

  •  Click here വഴി ഓൺലൈനായി ടിക്കറ്റെടുക്കാം.

നവംബർ 5 ന് ഈജിപ്ഷ്യൻ നടനും ചലച്ചിത്ര പിന്നണി ഗായകനുമായ അഹമ്മദ് സാദ് നയിക്കുന്ന സംഗീത പരിപാടിയോടെയാണ് ഫെസ്റ്റിവൽ സമാപിക്കുക.പ്രവേശനം സൗജന്യമായിരിക്കും.മൂന്നു ദിവസവും രാത്രി ഡ്രോൺ ആൻഡ് ലൈറ്റ് പ്രദർശനവും ഉണ്ടായിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News