Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വിമാന യാത്രാനിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക,കള്‍ച്ചറല്‍ ഫോറം കാമ്പയിന്‌ തുടക്കമായി

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :അവധിക്കാലത്ത് വിമാനക്കമ്പനികൾ യാത്രാനിരക്ക് കൂട്ടി പ്രവാസികളെ കൊള്ളയടിക്കുന്നത് തടയാൻ ഇതുസംബന്ധമായ  നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നാവശ്യപ്പെട്ട് കൾചറൽ ഫോറം കാമ്പയിൻ ആരംഭിച്ചു.

കൂടൂതല്‍ ആളുകള്‍ അവധിക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്ന ജൂണ്‍,ജുലൈ മാസങ്ങളില്‍ വിമാന ടിക്കറ്റിന്റെ മറവില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെയും പതിറ്റാണ്ടുകളായി തുടരുന്ന  ഈ സ്ഥിതിവിശേഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ നിയമ നിർമ്മാണം  നടത്തണമെന്നാവശ്യപ്പെട്ടുമാണ്  'ഉയർന്ന വിമാന യാത്ര നിരക്ക്  നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക'. എന്ന തലക്കെട്ടില്‍ ക്യാമ്പയിന്‍ നടക്കുന്നത്.

കൂടുതൽ യാത്രക്കാരുള്ള സീസണുകളിൽ സാധാരണ വിമാനക്കൂലിയെക്കാൾ മൂന്നും നാലും ഇരട്ടിയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. ഇത് പകൽ കൊള്ളയാണ്. സാധാരണ പ്രവാസികളയും പ്രവാസി കുടുംബങ്ങളെയും ഞെക്കിപ്പിഴിയുന്ന വിമാന കമ്പനികളുടെ നിലപാട് ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന നീതിയുടെയും അവസര സമത്വത്തിന്റെയും നിഷേധമാണ്. ഇത് പരിഹരിക്കാൻ ഗൾഫ് സെക്ടറിലേക്കുള്ള വിമാനയാത്രക്കൂലിക്ക് സീലിംഗ് ഏർപ്പെടുത്താൻ  കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്നത് കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്‌. ഇന്ത്യൻ സ്ഥാനപതിമാരും നയതന്ത്ര സ്ഥാപനങ്ങളും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. ചാർട്ടേർഡ്‌ ഫ്ലൈറ്റ് ഉൾപ്പടെയുള്ള താത്കാലികവും അല്ലാത്തതുമായ  പ്രായോഗിക പരിഹാരങ്ങൾക്ക്  അവർ നേതൃത്വം നൽകാൻ മുന്നോട്ട് വരണമെന്നും കൾചറൽ ഫോറം ആവശ്യപ്പെട്ടു.

കാമ്പയിന്റെ ഭാഗ്മായി ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രവാസി സമൂഹത്തെ അണിനിരത്തി കേന്ദ്ര വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് മാസ് പെറ്റീഷന്‍ നല്‍കും. വിവിധ പ്രവാസി സംഘടനകളെയും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരെയും ചേര്‍ത്തിരുത്തി പ്രവാസി സഭയും സോഷ്യല്‍ മീഡിയ പ്രചരണവും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News