Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഗൾഫിൽ കോവിഡ് പടരുന്നു : യു.എ.ഇയിൽ 13 പേർക്കും സൗദിയിൽ 8 പേർക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു

March 21, 2020

March 21, 2020

ദുബായ് : ഇന്നലെ രണ്ടു പേർ കോവിഡ് ബാധിച്ചു മരിച്ച യു.എ.ഇ യിൽ ശനിയാഴ്ച 13 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ യു.എ.ഇ യിൽ കോവിഡ് ബാധിതരുടെ എണ്ണം 153 ആയി. 38 പേർ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്.

സൗദിയിൽ ഇന്ന് 48 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ രോഗബാധിതർ 392 ആയി.ഒമാനിൽ ഇന്ന് നാല് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ ബഹ്‌റൈനിൽ ഇന്ന് എട്ടു വയസുള്ള സ്വദേശി പെൺകുട്ടിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ നാലുവയസ്സുള്ള സഹോദരിക്കും രോഗം പകർന്നിട്ടുണ്ട്.ബഹ്റൈനിൽ ആറ് ഇന്ത്യക്കാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

അതേസമയം,ഖത്തറിൽ പൊതുവെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു കുറയുന്നതായാണ് സൂചന.
അടുത്ത ന്യൂസ്‌റൂം ബുള്ളറ്റിൻ രാത്രി 8 മണിക്ക് കേൾക്കാം
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News