Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലേക്കുള്ള കോവിഡ് പരിശോധനയിൽ ആശയക്കുഴപ്പം തുടരുന്നു,ഇന്ത്യയിൽ ഐ.സി.എം.ആർ അംഗീകാരമുള്ള ലാബുകൾ ഇവയാണ് 

August 03, 2020

August 03, 2020

ദോഹ : ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് തിരിച്ചു വരുന്നവർ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിബന്ധനയിൽ ആശയക്കുഴപ്പം തുടരുന്നു.ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ലാബുകളിൽ  പരിശോധന നടത്തിയ കോവിഡ് രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് രാജ്യത്തേക്ക് തിരിച്ചുവരുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നത്.എന്നാൽ ഇന്ത്യയിൽ ഏതൊക്കെ ലാബുകളാണ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.ഇതുസംബന്ധിച്ച പട്ടിക ഖത്തർ ആരോഗ്യമന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.ഇതാണ് മലയാളികൾ ഉൾപ്പെടെയുള്ളവരിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.അതേസമയം,ഇന്ത്യയിൽ ഐ.സി.എം.ആർ അംഗീകരിച്ച ഏതെങ്കിലും ലാബിൽ പരിശോധന നടത്തിയാൽ മതിയാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ നിലപാട് അറിയിക്കേണ്ടത് ഖത്തർ ആരോഗ്യമന്ത്രാലയമാണ്.

അതേസമയം, ഇന്ത്യൻ എംബസി എത്രയും വേഗം ഖത്തറിലെ പൊതുജനാരോഗ്യ മാത്രാലയവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ മലയാളികളുടെ ഖത്തറിലേക്കുള്ള തിരിച്ചുവരവ് ഇനിയും അനിശ്ചിതമായി നീളും.

ഐസിഎംആർ അംഗീകാരമുള്ള കേരളത്തിലെ ലാബുകൾ ഏതൊക്കെയാണെന്ന് അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News