Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഗൾഫിൽ മരിച്ച കോവിഡ് പോസറ്റിവ് ആയവരുടെ മൃതദേഹങ്ങളും നാട്ടിലെത്തിച്ചു തുടങ്ങി

August 18, 2021

August 18, 2021

ദുബായ് : വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരുനോക്ക് കാണാൻ പോലും കഴിയാതെ മറുനാട്ടിൽ സംസ്കരിക്കേണ്ടിവരുന്ന ദുഃഖകരമായ അവസ്ഥക്ക് മാറ്റം വരുന്നു.യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചതോടെയാണ് പ്രവാസികളുടെ കുടുംബങ്ങൾ കുറേനാളായി ഉന്നയിക്കുന്ന ആവശ്യത്തിന് പരിഹാരമായത്. 

പോസിറ്റീവായ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കഴിയുന്ന വിധം നാട്ടിലെയും യുഎഇയിലെയും നിയമങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം നിലമ്പൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് കുടുംബ കല്ലറയിൽ സംസ്കരിച്ചത്. ഹംപാസ് സന്നദ്ധപ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം എംബാം ചെയ്യുന്നതിന് പകരം സ്റ്റെർലൈസേഷൻ നടത്തണം. നാട്ടിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫിസറുടെ മുൻകൂർ അനുമതിയും വാങ്ങണം. മൃതദേഹം എംബാമിങ് നടത്താത്തതിനാൽ 14 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട് നാട്ടിലെത്തിച്ച ഉടൻ സംസ്കാര നടപടികൾ ആരംഭിക്കേണ്ടി വരും. പോസിറ്റീവായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഫെബ്രുവരിയിൽ തന്നെ യുഎഇ നിയമം ഇളവ് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് ഇത് പ്രായോഗികമാകാൻ സമയമെടുത്തു.

 


Latest Related News