May 08, 2021
May 08, 2021
മസ്കത്ത് : മസ്കത്തില്‍ കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു .കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് ഷാഫിയുടെയും പി.ടി. ഹാജറയുടെയും മകന്‍ കുറ്റിച്ചിറ പുതിയ തോപ്പിലകം ഷുഹൈല്‍ (44) മരിച്ചത് . റുസ്താഖിലെ സ്വകര്യ സ്ഥപാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
15 വര്‍ഷമായി ഇദ്ദേഹം ഒമാനിലുണ്ട്. കുടുംബവും ഒമാനിലുണ്ട്.. ഭാര്യ: ചെറിയകം വാസിഹ. മക്കള്‍: ഷാസ്, ഷസ, സെന്‍ഷ. മയ്യിത്ത് ഒമാനില്‍ ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758