Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കോവിഡ് ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി സ്വദേശി സൗദിയിൽ നിര്യാതനായി

July 19, 2020

July 19, 2020

ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ കൊല്ലം സ്വദേശി സൗദിയിലെ ഖമീസ് മുശൈത്തിൽ നിര്യാതനായി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വലിയത്ത് സൈനുദ്ധീന്‍ (65) ആണ് മരിച്ചത്. അസുഖ ബാധിതനായി അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ അല്‍ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹത്തോടൊപ്പം ന്യൂമോണിയ ശക്തമായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ആറ് മണിയോടെ മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ 33 വര്‍ഷമായി ഖമീസ് മുശൈത്തിലെ എം.അഹ്‍ലി ആശുപത്രിക്കു സമീപം മിനി മാര്‍ക്കറ്റ് ഷോപ്പ് നടത്തിവരികയായിരുന്നു
കുടുംബം ഖമീസിലുണ്ട്. ഭാര്യ: സീനത്ത്. മക്കൾ: സബീന, സൽ‍മ, സാമിയ (ജിദ്ദ). മരുമക്കൾ: സുനിൽ അഹ്മദ്, അബ്ദുൾഹക്കീം (നജ്‌റാൻ) ജാസിം (ജിദ്ദ). അൽഹയാത്ത് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ഖമീസ് മുശൈത്തിൽ കബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News