Breaking News
220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വീണതായി വ്യാജ വാർത്ത പ്രചരിക്കുന്നു,വാർത്ത നിഷേധിച്ച് മൗറിത്താനിയ | ആയോധനകലയിലെ പരിശീലന മികവുമായി ഖത്തറിലെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി,നാൽപതാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും | ഖത്തർ ലുലുവിൽ 'ബംപർ' വിലക്കുറവ്, 50 ശതമാനം വരെ വിലക്കിഴിവുമായി ലുലു ഓൺ സെയിൽ പ്രഖ്യാപിച്ചു | നിയമലംഘനം,ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു | ഫിഫ അണ്ടർ-17 ലോകകപ്പ്, ഫിഫ അറബ് കപ്പ് : വളണ്ടിയറാവാൻ അപേക്ഷകൾ ക്ഷണിച്ചു | സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ബലി പെരുന്നാൾ ജൂൺ 6-ന് | മിനിമം ബാലൻസ് 5000 ദിർഹം വേണ്ട,യു.എ.ഇ ബാങ്കുകളുടെ തീരുമാനം തൽക്കാലം നടപ്പാക്കില്ല |
കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം ഒമാനിൽ എത്തിയതായി സ്ഥിരീകരണം,ചികിത്സയിലുള്ളവരിൽ 50 ശതമാനവും 50 വയസ്സിൽ താഴെ പ്രായമുള്ളവർ

May 18, 2021

May 18, 2021

മസ്കത്ത് : കോവിഡ് വൈറസിന്റെ ജനിതക മാറ്റം വന്ന ഇന്ത്യൻ വകഭേദം ഒമാനിൽ എത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.. ഫീൽഡ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. നബീൽ മുഹമ്മദ് അൽ ലവാതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.. വൈറസ് വ്യാപനം തടയുന്നതിനുള്ള ഒരേ ഒരു മാർഗം എല്ലാവരും സ്വയം മുൻകരുതലുകൾ സ്വീകരിക്കുക മാത്രമാണെന്നും ഒമാൻ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, ഒമാനിലെ ഫീൽഡ് ആശുപത്രികളിൽ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ പകുതിയിലധികം പേരും 50 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് ഒമാൻ ടിവി പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഫീൽഡ് ആശുപത്രികളിൽ രോഗികളുടെ എണ്ണം ആകെ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ 80 ശതമാനം ആയിരിക്കുകയാണ്. ഇതിൽ പകുതിയിലധികവും 50 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണ്. അതേ സമയം രാജ്യത്ത് വൈറസ് ബാധിതരായി ഐസിയു വിൽ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News