Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ദോഹയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന്,183 യാത്രക്കാർ 

May 09, 2020

May 09, 2020

ദോഹ : കോവിഡിനെ തുടർന്നുള്ള യാത്രാ വിലക്കിന്  ശേഷം ദോഹയിൽ നിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനം ഇന്ന് കേരളത്തിലേക്ക് പുറപ്പെടും. ഇന്ന് വൈകീട്ട് ഖത്തർ സമയം 7.05 നാണ് ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുക. .183 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടാവുകയെന്നാണ് അവസാനമായി കിട്ടിയ വിവരം.25 കിലോ ലഗ്ഗേജു൦അഞ്ചു കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുക. തിരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ക്കുള്ള ടിക്കറ്റുകൾ ഐസിസിയില്‍ നിന്നാണ് വിതരണം ചെയ്തത്.. 766 റിയാലാണ് ടിക്കറ്റ് നിരക്ക്
യാത്രക്കാരെ ശരീര ഊഷ്മാവ് മാത്രം പരിശോധിച്ചതിന് ശേഷമായിരിക്കും വിമാനത്തിൽ കയറ്റുക.ഇവർക്ക് കോവിഡ് പരിശോധന നടത്തില്ല. 200 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ പിറകിലെ ഏതാനും സീറ്റുകള്‍ ഒഴിച്ചിടും. ചുമ പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റി ഇരുത്തുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ലഭ്യമായ വിവരം.

ആറു മാസങ്ങൾ പിന്നിട്ട ഗർഭിണികൾ,ശാരീരിക അവശതകൾ നേരിടുന്നവർ,നാട്ടിൽ അടിയന്തര  ചികിത്സ ആവശ്യമുള്ള രോഗികൾ എന്നിവരെയാണ് ആദ്യഘട്ടത്തിൽ യാത്രയ്ക്കായി പരിഗണിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News