Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ പ്രവാസികളായ പ്രൊഫഷനലുകൾക്കിടയിൽ കോവിഡ് വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം 

June 24, 2020

June 24, 2020

ദോഹ : ഖത്തറില്‍ സ്വദേശികള്‍കള്‍ക്കിടയിലും പ്രവാസികളായ എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള  പ്രൊഫഷനലുകള്‍ക്കിടയിലും കോവിഡ് ബാധ വര്‍ധിച്ചുവരുന്നതായി ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക കമ്മിറ്റി സഹ അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരും ഈ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതലാണെന്ന കാര്യം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദോഹയിൽ കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഖത്തറില്‍ കൊറോണവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടു കഴിഞ്ഞു. ഓരോ ആഴ്ച്ചയിലും രോഗികളുടെ എണ്ണം  കുറഞ്ഞുവരുന്നതായും ഡോ. അൽഖാല്‍ പറഞ്ഞു. അതേസമയം ജാഗ്രതയും പ്രതിരോധ നടപടികളും തുടരേണ്ടതുണ്ട്. രോഗം കൂടുതല്‍ അപകടമുണ്ടാക്കാൻ സാധ്യതയുള്ള വിഭാഗങ്ങളിൽ പെട്ടവർ  പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വൈറസ് വ്യാപനത്തിന്റെ തോത് കുറയുന്നത് ആശ്വാസം നൽകുന്നുണ്ടെങ്കിലും രോഗവ്യാപനം ഇല്ലാതായെന്ന് മനസിലാക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഖത്തറിൽ മരണ സംഖ്യ കുറവാണ്..തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.രാജ്യത്ത് ഇതുവരെ 99 പേരാണ് കോവിഡ് മൂലം മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.. രോഗ പകര്‍ച്ചയുടെ മൂര്‍ധന്യാവസ്ഥ പിന്നിട്ടാലും മരണസംഖ്യ ഉയരുന്നത് ഏതാനും ആഴ്ച്ചകള്‍ കൂടി തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News