Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലേക്ക് വരുന്ന എല്ലവർക്കും ഇനി കോവിഡ് പരിശോധന നിർബന്ധം 

April 22, 2021

April 22, 2021

ഫോട്ടോ : നൗഷാദ് തെക്കയിൽ

ദോഹ: വിദേശത്തു നിന്നും  ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി. പരിഷ്കരിച്ച കോവിഡ് പ്രോട്ടോക്കോളിലാണ്  ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.


ദോഹയിൽ എത്തുന്നതിന്റെ 72 മണിക്കൂർ മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഇതിന്റെ ഫലം നെഗറ്റീവ് ആയിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. പുറപ്പെടുന്ന രാജ്യത്തെ ഖത്തർ  ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മെഡിക്കൽ സെന്ററിൽ നിന്നാണ് പരിശോധന നടത്തേണ്ടത്. പൊതുജനാരോഗ്യമന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈത്തിലാണ് പുതുക്കിയ പ്രോട്ടോക്കോൾ നിബന്ധനകൾ പ്രസിദ്ധീകരിച്ചത്.
ഏപ്രിൽ 25 ഞായറാഴ്ച മുതൽ പുതിയ പ്രോട്ടോകോൾ പ്രാബല്യത്തിൽ വരും.

ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ്  പുതിയ തീരുമാനം. നേരത്തെ എല്ലാ യാത്രക്കാർക്കും ഖത്തർ എയർവെയ്‌സ് കോവിഡ് ടെസ്റ്റ് നിര്ബന്ധമാക്കിയിരുന്നു.എന്നാൽ  മറ്റു എയര്ലൈനുകൾക്കു ഇത് ബാധകമായിരുന്നില്ല.പകരം ഖത്തറിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വെച്ച് തന്നെ പരിശോധന നടത്തുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം വന്നതോടെ ഇനി എല്ലാ വിമാന കമ്പനികൾക്കും ഇത് ബാധകമായിരിക്കും.

എല്ലാ രാജ്യങ്ങൾക്കും പുതിയ കോവിഡ് പ്രോട്ടോകോൾ ബാധകമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News