Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖഷോഗിയെ വധിച്ച ഇസ്‌താംബൂളിലെ കെട്ടിടം സൗദി വിറ്റതായി വെളിപ്പെടുത്തല്‍

September 18, 2019

September 18, 2019

ഇത്തരമൊരു ഇടപാട് നടത്തുന്നതിനു മുമ്പ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അംഗീകാരം ലഭിക്കേണ്ടതുണ്ട്.എന്നാൽ ഇടപാടിനെ കുറിച്ചു തങ്ങള്‍ക്കു വിവരം ലഭിച്ചിട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതവൃത്തം മിഡിലീസ്റ്റ്  ഐയോട് പ്രതികരിച്ചു.

ഇസ്താംബൂള്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട കെട്ടിടം സൗദി അറേബ്യ വിറ്റതായി റിപ്പോര്‍ട്ട്. ഇസ്താംബൂളിലെ നയതന്ത്ര കാര്യാലയം അടങ്ങുന്ന കെട്ടിടമാണ് ഒരു മാസം മുമ്പ് മറ്റൊരു കക്ഷിക്കു വില്‍പന നടത്തിയിരിക്കുന്നത്. തുര്‍ക്കി ചാനല്‍ ഹാബെടുര്‍ക്ക് ടി.വിയുടേതാണു വെളിപ്പെടുത്തല്‍.

തുര്‍ക്കിയിലെ ഏറ്റവും മൂല്യമേറിയ ബിസിനസ് നഗരമായ ലെവെന്റിന്റെ പരിസരത്തായി സ്ഥിതി ചെയ്തിരുന്ന സൗദി കോണ്‍സുലേറ്റ് കെട്ടിടമാണു വിപണി വിലയുടെ മൂന്നിലൊന്ന് വിലയ്ക്ക് പേര് വെളിപ്പെടുത്താത്ത ഒരു കക്ഷിക്ക് വിറ്റതെന്ന് റിപ്പോർട്ടിൽ പറയുന്നു.ഒരു മാസം മുമ്പാണ് വില്‍പന നടന്നതെന്നാണ് വിവരം. ഇത്തരമൊരു ഇടപാട് നടത്തുന്നതിനു മുമ്പ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അംഗീകാരം ലഭിക്കേണ്ടതുണ്ട്.എന്നാൽ ഇടപാടിനെ കുറിച്ചു തങ്ങള്‍ക്കു വിവരം ലഭിച്ചിട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതവൃത്തം മിഡിലീസ്റ്റ്  ഐയോട് പ്രതികരിച്ചു.

കോണ്‍സുലേറ്റിനുള്ള പുതിയ കെട്ടിടം നേരത്തെ തന്നെ സരിയേര്‍ ജില്ലയില്‍ സൗദി വാങ്ങിയിട്ടുണ്ട്. യു.എസ് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സരിയേര്‍. സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതശരീരമോ ശരീരാവശിഷ്ടങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. ഇതു ആസിഡില്‍ ലയിപ്പിച്ചുകളഞ്ഞതാകുമെന്നാണു കരുതപ്പെടുന്നത്.
 


Latest Related News