Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ഖത്തറിൽ ഭക്ഷ്യനിയമം ലംഘിച്ച റെസ്റ്റോറന്റ് അടപ്പിച്ചു

August 26, 2022

August 26, 2022

ദോഹ: ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റിനെതിരെ നടപടി.ദോഹ അൽ റയ്യാൻ ഏരിയയിലെ സെയ്ൻ ഖത്തർ റെസ്റ്റോറന്റാണ് 7 ദിവസത്തേക്ക് അടച്ചുപൂട്ടാൻ മുനിസിപ്പൽ അധികൃതർ ഉത്തരവിട്ടത്.ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1990 ലെ  ഭക്ഷ്യനിയമത്തിലെ 8-ാം നമ്പർ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അടച്ചുപൂട്ടൽ കാലയളവിൽ കട തുറക്കാനോ എന്തെങ്കിലും അറ്റകുറ്റപ്പണികൾ നടത്താനോ മറ്റു പ്രവർത്തനങ്ങളോ അനുവദിക്കില്ല.അത്തരം പ്രവർത്തനങ്ങൾ നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും.മന്ത്രാലയം പതിവ്  പരിശോധനകൾ നടത്തി നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതായും നിയമലംഘകരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തുന്നതായും അധികൃതർ അറിയിച്ചു.

ഭക്ഷ്യ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 184 എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News