Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ കലാ സാംസ്കാരിക പരിപാടികൾ നടത്താൻ വേദികൾക്ക് സുരക്ഷാ ലൈസൻസ് നിർബന്ധമാക്കിയാതായി സാംസ്കാരിക മന്ത്രാലയം

June 15, 2023

June 15, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേദികൾക്ക് സിവിൽ ഡിഫൻസ്, സെക്യൂരിറ്റി വിഭാഗങ്ങളിൽ  നിന്നുള്ള സുരക്ഷാ ലൈസൻസ് നിർബന്ധമാക്കി.

പരിപാടികൾക്കുള്ള അനുമതിക്കായി നൽകുന്ന അപേക്ഷയോടൊപ്പം വേദികളുടെ യോഗ്യത തെളിയിക്കുന്ന സുരക്ഷാ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.ഇവന്റുകളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമാക്കിയാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.ഇതനുസരിച്ച്, കലാ-സാംസ്കാരിക പരിപാടികൾ നടക്കുന്ന ഹോട്ടലുകൾ, ഹാളുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി എല്ലാ വേദികൾക്കും കലാ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനുള്ള  പെർമിറ്റുകൾ ലഭിക്കുന്നതിന് സുരക്ഷാ സർട്ടിഫിക്കറ്റ് ആവശ്യമായിരിക്കും..സാംസ്കാരിക മന്ത്രാലയം ഔദ്യോഗിക പോർട്ടലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2022 ജനുവരി മുതൽ ജൂൺ 2023 വരെ, സാംസ്കാരിക, കലാ, സാമൂഹിക പരിപാടികൾ നടത്താൻ സാംസ്കാരിക മന്ത്രാലയം ഏകദേശം 3000 ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News