Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ലേല മൈതാനങ്ങളോടു കൂടിയ സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ ഉടൻ തുറക്കും 

November 12, 2019

November 12, 2019

ദോഹ: അല്‍വക്ര, ഉമ്മു സലാല്‍, സൈലിയ്യ എന്നിവിടങ്ങളില്‍ ഈ വര്‍ഷാവസാനത്തോടെ ലേല മൈതാനങ്ങളോടു കൂടിയ സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ തുറക്കും. രണ്ടാമത് ഭക്ഷ്യ സുരക്ഷാ സമ്മേളനത്തിന്റെ പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഹസ്സാദ് ഫുഡിലെ ബിസിനസ് റിലേഷന്‍സ് ഡയരക്ടര്‍ മുബാറക് അല്‍സഹൂത്തി ഇക്കാര്യം അറിയിച്ചത്.

മൊത്ത വിപണിയോടൊപ്പം സമ്മിശ്രമായ കച്ചവടവും മാര്‍ക്കറ്റിലുണ്ടാകും. അല്‍വക്ര സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കന്നുകാലി മൊത്ത കച്ചവടമുണ്ടാകും. പഴം, പച്ചക്കറി മൊത്ത വിപണിയായിരിക്കും അല്‍സൈലിയ്യയിലുണ്ടാകുക. മത്സ്യ മൊത്ത വിപണിയായിരിക്കും ഉമ്മു സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ്. ഹസ്സാദ് ഫുഡിന്റെ അനുബന്ധ വിഭാഗമായ അസ്‌വാഖ് മൂന്നു മാര്‍ക്കറ്റുകളിലും പ്രവര്‍ത്തിക്കുമെന്ന് മുബാറക് അല്‍സഹൂത്തി അറിയിച്ചു.

ഈ മാസം 26ന് ദോഹയിലെ ദാറുല്‍ അറബില്‍ വച്ചാണ് രണ്ടാമത് ഭക്ഷ്യ സുരക്ഷാ സമ്മേളനം നടക്കുന്നത്. നഗരസഭ, പരിസ്ഥിതി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍സുബാഇയാണ് സമ്മേളനത്തിന്റെ രക്ഷാധികാരി. വാര്‍ത്താ സമ്മേളനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയരക്ടര്‍ മസ്ഊദ് ജാറല്ല അല്‍മഅര്‍റി സംസാരിച്ചു. പ്രാദേശിക പച്ചക്കറി ഉല്‍പാദനം 24 ശതമാനത്തില്‍നിന്ന് 28 ശതമാനമായി ഉയര്‍ന്നതായി അദ്ദേഹം സൂചിപ്പിച്ചു.


Latest Related News