Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലേക്ക് മടങ്ങാൻ ഇപ്പോൾ അപേക്ഷിക്കാം,ഖത്തർ പോർട്ടൽ ലിങ്ക് തയ്യാറായി 

July 23, 2020

July 23, 2020

ദോഹ : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പ്രവേശന വിലക്ക് കാരണം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചുവരാനുള്ള ഖത്തർ പോർട്ടൽ സജ്ജമായി. താഴെ കാണുന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.ആഗസ്ത് 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. 

https://portal.www.gov.qa/wps/portal/qsports/home

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകള്‍ക്ക് ഖത്തര്‍ പോര്‍ട്ടല്‍ വഴി എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാം. ഖത്തരി ഐഡിയുള്ള താമസ വിസക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രവേശനത്തിനായി ഇതുവഴി അപേക്ഷിക്കാവുന്നതാണ്. രണ്ടു തരത്തിലുള്ള രജിസ്‌ട്രേഷൻ സൗകര്യമാണ് പോർട്ടലിൽ ഉള്ളത്. ആദ്യത്തേത്  ഖത്തര്‍ പൗരന്മാര്‍ക്കും ഖത്തരിൽ താമസ വിസയുള്ള വിദേശികൾക്കും ഉള്ളതാണ്.. സന്ദര്‍ശകര്‍ക്കും ബിസിനസ് പ്രതിനിധികള്‍ക്കും വേണ്ടി മറ്റൊരു ഓപ്‌ഷനും നൽകിയിട്ടുണ്ട്.

പൗരന്മാരും ഖത്തര്‍ ഐഡിയുള്ളവരും ഖത്തര്‍ ഐഡിയും വ്യക്തിഗത മൊബൈല്‍ നമ്പറും നല്‍കണം. മൊബൈല്‍ നമ്പര്‍ സ്വന്തം ഉടമസ്ഥതയില്‍ ഉള്ളതായിരിക്കണം. അല്ലാത്തവ ഉപയോഗിച്ച് അക്കൗണ്ട് നിര്‍മിക്കാമെങ്കിലും ആക്ടിവേറ്റ് ചെയ്യാന്‍ കോള്‍ സെന്ററില്‍ വിളിക്കേണ്ടി വരും. സന്ദര്‍ശകര്‍ ആണെങ്കില്‍ ഇമെയില്‍ വിലാസവും മൊബൈല്‍ നമ്പറുമാണ് നല്‍കേണ്ടത്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഇമെയിലില്‍ വിവരം ലഭിക്കും.

പെര്‍മിറ്റിന്റെ പ്രിന്റ് കോപ്പിയും ക്വാറന്റീനുമായി ബന്ധപ്പെട്ട കോപ്പിയും കൈയില്‍ കരുതണം. ഇത് വിമാനത്താവളത്തില്‍ സമര്‍പ്പിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തറിലുള്ളവര്‍ക്ക് 109 എന്ന നമ്പറിലും വിദേശത്തുള്ളവര്‍ക്ക് +974 44069999 എന്ന നമ്പറിലും വിളിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News