Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലുസൈൽ സ്റ്റേഡിയത്തിന് മുന്നിൽ ഫോട്ടോയെടുത്ത് അമീർഖാൻ,ഒപ്പം ആദ്യഭാര്യയും മകനും

December 02, 2022

December 02, 2022

അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പ് ആരവങ്ങൾക്കിടെ ലുസൈൽ സ്റ്റേഡിയത്തിന് പുറത്ത് ബോളിവുഡ് താരം അമീർഖാനെയും കുടുംബത്തെയും കണ്ട സന്തോഷത്തിൽ ആരാധകർ.ആദ്യഭാര്യ കിരൺ റാവുവിനും മകൻ ആസാദ് റാവു ഖാനുമൊപ്പമാണ് അമീർഖാൻ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിൽ എത്തിയത്.

സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ  താരപ്രഭയില്ലാതെ മുന്നിലെത്തിയ താരത്തിനൊപ്പം ആരാധകർ  സെൽഫിയെടുക്കുന്നതും ആരാധകരെക്കൊണ്ട് താരം തന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുപ്പിക്കുന്നതിൻറെയും ദൃശ്യങ്ങളാണ് ഉള്ളത്.മകൻ ആസാദ് റാവു അർജന്റീന പതാക കഴുത്തിൽ ചുറ്റിപ്പിടിച്ച് പോസ് ചെയ്തു.



പതിനഞ്ച് വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചു പരസ്പരം വേർപിരിയുന്നതായി അമീർഖാനും കിരണറാവുവും 2021 ജൂലായിലാണ് സംയുക്ത പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചത്.എന്നാൽ ഭാര്യാഭർത്താക്കന്മാരായല്ല,മകൻ ആസാദിനോട് അർപ്പണ ബോധമുള്ള മാതാപിതാക്കളായി പുതിയൊരു ജീവിതം തുടരുകയാണെന്നും രണ്ടുപേരും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News