Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ടോക്കിയോ ഒളിമ്പിക്സിൽ ഖത്തറിന് നേട്ടം,തലാ അബുജബാറ ക്‌ളാസിഫിക്കേഷൻ ഫൈനലിൽ കടന്നു

July 25, 2021

July 25, 2021

ദോഹ : ടോക്കിയോ ഒളിംപിക്‌സില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഖത്തര്‍. ജൂഡോയില്‍ ഖത്തര്‍ അത്‌ലീറ്റ് താരം അയൂബ് അല്‍ ഇദ്രിസി പുറത്തായെങ്കിലും റോവിങ്ങില്‍ വനിതാ അത്‌ലീറ്റ് തലാ അബുജബാറ ക്ലാസിഫിക്കേഷന്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ നടന്ന ക്ലാസിഫിക്കേഷന്‍ റൗണ്ട് സെമിഫൈനലില്‍ 8.24.24 സമയം ഫിനിഷ് ചെയ്താണ് തലാ അബു ജബാറ ഒന്നാം സ്ഥാനത്തെത്തിയത്. വെള്ളിയാഴ്ച രാവിലെ നടന്ന റോവിങ്ങില്‍  റോവിങ് സ്‌കള്‍സ് അഞ്ചാം ഹീറ്റില്‍ 8.06.29 സമയത്തില്‍ ഫിനിഷ് ചെയ്ത് അഞ്ചാം സ്ഥാനത്താണ് അബുജബാറ എത്തിയത്. റോവിങ്ങില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഒളിംപിക്‌സിലെത്തിയ ആദ്യ വനിതയാണ് തലാ അബുജബാറ.

അതേസമയം ഇന്നു രാവിലെ നടന്ന 66 കിലോ വിഭാഗത്തില്‍ ഖത്തറിന്റെ ജൂഡോ താരം അയൂബ് അല്‍ ഇദ്രിസി പുറത്തായി. ബെലാറസിന്റെ ദിമിത്രി മിന്‍കോ ആയിരുന്നു എതിരാളി.ഖത്തറിന്റെ 15 താരങ്ങളാണ്  ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഒരു വനിതാ അത്‌ലീറ്റ് ഉള്‍പ്പെടെ എട്ടു പേര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലുണ്ട്. ഖത്തറിന്റെ ഹൈജംപ് ലോക ചാംപ്യന്‍ മുതാസ് ഇസ ബര്‍ഷിം, 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ഏഷ്യന്‍ ചാംപ്യന്‍ അബ്ദുല്‍റഹ്മാന്‍ സാംബ തുടങ്ങി ഖത്തറിന്റെ മെഡല്‍ പ്രതീക്ഷകളായ അത്‌ലീറ്റുകളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്.


Latest Related News