Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തർ അമീറിനെയും സൗദി രാജകുമാരനെയും ഈ വേഷത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ?ചിത്രം വൈറലായി

September 18, 2021

September 18, 2021

ദോഹ : ഔദ്യോഗിക പരിവേഷങ്ങളില്ലാതെ യു.എ.ഇ, സൗദി, ഖത്തർ നേതാക്കൾ നടത്തിയ കൂടികാഴ്ചയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഉപരോധത്തിന്  മുമ്പുണ്ടായിരുന്ന നേതാക്കൾക്കിടയിൽ സൗഹൃദം തിരിച്ചുവന്നതിന്റെ സൂചനയായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാനും  സൗദിയിലെ ചെങ്കടൽ തീരത്ത് നടത്തിയ കൂടിക്കാഴ്ചകിട്ടി പകർത്തിയ ചിത്രമാണ് അറബ് ലോകത്ത് വൈറലായത്.

അൽ ഉല ഉച്ചകോടിക്ക് ശേഷമുള്ള സാഹചര്യം സംഗമത്തിൽ ചർച്ചയായി. സൗദിയിലെ ചെങ്കടൽ പ്രദേശത്തുള്ള കൊട്ടാരത്തിൽ വെച്ചാണ് സൗഹൃദ സംഭാഷണം നടന്നത്. സാധാരണ വേഷവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായാണ് മൂന്ന് നേതാക്കളും വസ്ത്രം ധരിച്ചിരിക്കുന്നത്.അതേസമയം, എപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല.


Latest Related News