Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ജൂൺ 28 ബുധനാഴ്ച ബലി പെരുന്നാളിന് സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്

June 17, 2023

June 17, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഗോളശാസ്ത്ര കണക്കുകൾ പ്രകാരം 2023 ജൂൺ 19 തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു.ഇതനുസരിച്ച്, ഞായറാഴ്ച സൂര്യൻ അസ്തമിക്കുന്നതോടെ  ദുൽഖഅദ് മാസം അവസാനിക്കുമെന്നും സൂര്യൻ അസ്തമിച്ച് 30 മിനുട്ടിന് ശേഷം പുതിയ മാസപ്പിറവി അറിയിച്ചുകൊണ്ടുള്ള ചന്ദ്രക്കല തെളിയുമെന്നും ക്യുസിഎച്ച് പ്രവചിച്ചു.ഇതനുസരിച്ച് ജൂൺ 27 ചൊവ്വാഴ്ച  അറഫാ ദിനവും 28 ബുധനാഴ്ച  ബലിപെരുന്നാളുമായിരിക്കും.

ഇസ്ലാമിക ഹിജ്‌റി കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുൽഹജ്ജ്..ഹജ്ജ്, ഈദ് അൽ അദ്ഹ(ബലി പെരുന്നാൾ) ആഘോഷങ്ങൾ നടക്കുന്ന മാസമാണിത്.

എന്നാല്‍,മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഖത്തര്‍  ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍റെ മാസപ്പിറവി നിരീക്ഷണ സമിതിയായിരിക്കും നടത്തുക.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News