Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
യുവസംരംഭകൻ അൻസിഫ് അഷ്‌റഫ് ഷാർജയിൽ അന്തരിച്ചു

January 28, 2021

January 28, 2021

ദുബായ് ∙ യുവസംരംഭകനും കൊച്ചിൻ ഹെറാൾഡ് പ്രസിദ്ധീകരണ ഗ്രൂപ്പ് ചീഫ് എഡിറ്ററുമായ അൻസിഫ് അഷറഫ് (38) ഷാർജയിൽ അന്തരിച്ചു. സാമൂഹിക, സാംസ്കാരിക മേഖലകളിലും സജീവമായിരുന്ന ഇദ്ദേഹം പുതിയ സംരംഭവുമായി ബന്ധപ്പെട്ടാണ് എത്തിയത്.  മട്ടാഞ്ചേരി ചുള്ളിക്കൽ അബാദ് വെസ്റ്റ് വുഡിൽ പരേതനായ ഡോ. എസ്.എ.മുഹമ്മദ് അഷ്റഫിന്റെയും നസീം അഷ്റഫിന്റെയും മകനാണ്.

റംസീൻ ആണു ഭാര്യ. മക്കൾ: അലി അൻസിഫ്, മുഹമ്മദ് ഇമ്രാൻ. കബറടക്കം ഇന്ന് നടത്തും.

വ്യാപാരത്തിന്റെ പുതിയ നടപ്പുകൾ എന്ന പുസ്തകവും ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ താനെയിൽ ജനിച്ച ഇദ്ദേഹം ഗ്രാഫിക് ഡിസൈനർ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ സംരംഭങ്ങൾ തുടങ്ങി. 2018ൽ എപിജെ അബ്ദുൽ കലാം ഇന്റർനാഷനൽ ഫൗണ്ടേഷന്റെ കേരളഘടകം സെക്രട്ടറി ജനറൽ ആയി.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News