Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലെ വിമാനത്താവളങ്ങളിൽ ഫിഫ ടിക്കറ്റുകൾ ലഭിക്കില്ലെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി

December 14, 2022

December 14, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ലോകകപ്പ് മൽസരങ്ങൾ കാണുന്നതിനുള്ള മത്സര ടിക്കറ്റ് എടുക്കുന്നതിനായി വിമാനത്താവളം സന്ദർശിക്കേണ്ടതില്ലെന്ന് ആരാധകർക്ക് മുന്നറിയിപ്പ്. രാജ്യത്തെ വിമാനത്താവളങ്ങളിൽ എവിടെയും ലോകകപ്പ് ടിക്കറ്റുകൾ വിൽപന നടത്തുന്നില്ലെന്ന്  എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകർ അവസാന നിമിഷ നെട്ടോട്ടമോടുകയാണ്.ഇതിനിടെ നിരവധി പേർ ടിക്കറ്റുകൾ തേടി വിമാനത്താവളത്തിലുമെത്തുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

സ്ഥിരീകരിച്ച ടിക്കറ്റുകളില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് പോകുന്നതിനെതിരെ സ്റ്റേഡിയത്തിലെ അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകകപ്പ് സെമിഫൈനലിലെത്തിയ ആദ്യത്തെ അറബ്, ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ മത്സര ടിക്കറ്റിനാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News