Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഒടുവിൽ ആശ്വാസം,സാങ്കേതിക തകരാർ കണ്ടെത്തിയ കരിപ്പൂർ-ദമ്മാം എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് തിരിച്ചിറക്കി

February 24, 2023

February 24, 2023

അൻവർ പാലേരി
ദമ്മാം : പറന്നുയർന്ന ശേഷം  സാങ്കേതിക തകരാർ കണ്ടെത്തിയ കരിപ്പൂരിൽ നിന്നും ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി.168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച രാവിലെ 10.15ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം കൊച്ചിയിൽ തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.പറന്നുയരുമ്പോൾ തന്നെ വിമാനം റൺവേയിൽ ഉരസിയതായാണ് വിവരം.ഇതുകാരണമാണ് ഹൈഡ്രോളിക് സംവിധാനത്തിൽ പിഴവുണ്ടായതെന്നാണ് വിവരം.തുടർന്ന് അടിയന്തര സാഹചര്യമുണ്ടായാൽ ആവശ്യമായ ആംബുലൻസ് സൗകര്യം വരെ സജ്ജീകരിച്ച ശേഷമാണ് ഇന്ത്യൻ സമയം 12.15 ഓടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്.ഇറങ്ങുന്ന സമയത്ത് വിമാനത്തില്‍ ആവശ്യമുള്ളതിലധികം ഇന്ധനം ഉള്ളത് അപകടത്തിന് കാരണമായേക്കാം എന്നതിനാല്‍ ഇന്ധനം ഒഴിവാക്കിയാണ് വിമാനം വിമാനം തിരിച്ചിറക്കിയത്.

വിമാനത്തിലുള്ള യാത്രക്കാരെ വൈകുന്നേരത്തോടെ മറ്റൊരു വിമാനത്തിൽ സൗദിയിൽ എത്തിക്കുമെന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News