Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സന്തോഷം,അഭിമാനം: മെസ്സിക്കും എംബാപ്പക്കുമൊപ്പം ആസീം വെളിമണ്ണ

December 20, 2022

December 20, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ആത്മവിശ്വാസമുണ്ടെങ്കിൽ എന്തും സാധിക്കുമെന്ന ദൃഢനിശ്ചയത്തെ മലയാളികൾ വിളിക്കുന്ന പേരാണ് ആസിം  വെളിമണ്ണ.രണ്ടു കൈകളുമില്ലാത്ത ഭിന്നശേഷിക്കാരനായ ആസിമിന് ശേഷിയില്ലാത്ത കാലുകളിൽ മറ്റുള്ളവരെപ്പോലെ എഴുന്നേറ്റുനിൽക്കാൻ പോലും കഴിയില്ലെങ്കിലും ഖത്തർ ലോകകപ്പിലും ഈ കൊട്ടുവള്ളിക്കാരൻ താരമാണ്.

ഭിന്നശേഷിക്കാരനായ ഗാനിം അൽ മുഫ്തയെ ഉത്ഘാടന വേദിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് തുടക്കമിട്ട ഖത്തർ ലോകകപ്പിന്റെ അവസാനം ലോകകപ്പിലെ ഇതിഹാസ താരങ്ങൾക്കൊപ്പം കളി മൈതാനിയിൽ ഫോട്ടോയെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആസിം ഇപ്പോൾ.മത്സരത്തിന് മുമ്പ് ലയണല്‍ മെസിക്കും കിലിയന്‍ എംബാപ്പെക്കുമൊപ്പം ഫോട്ടോയും ഹസ്തദാനവും. ഇരുവരും അടുത്തെത്തി കുശലം പറയുകയും ഫോട്ടോ എടുക്കുകയും ചെയ്തതോടെ ലോകകപ്പ് ഫൈനൽ ദിനം ആസിമിനും ജീവിതത്തിൽ മറക്കാനാവാത്ത രാത്രിയായി.

ഖത്തറിന് നന്ദി, അപൂര്‍വ്വ സൗഭാഗ്യമായിരുന്നു ‘മറക്കാനാകാത്ത അനുഭവമാണിത്. എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്തും ഊര്‍ജ്ജവും തരും.ആസീം വെള്ളിമണ്ണ ചിത്രങ്ങൾ പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചു. എം കെ മുനീർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ആസിമിന് ഫേസ്ബുക്കിലൂടെ ആശംസകൾ നേർന്നു.

ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ശ്രദ്ധേയനായിരുന്ന ഗാനിം അല്‍ മുഫ്തയുമൊത്തുള്ള ആസീമിന്റെ ചിത്രങ്ങളും ഈയിടെ സോഷ്യല്‍ മീ‍‍ഡിയയില്‍ വൈറലായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News