Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
റിയാദിൽ ട്രക്ക് മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീണു,രണ്ടു പേർക്ക് പരിക്ക് 

December 07, 2020

December 07, 2020

റിയാദ്​: സൗദി തലസ്ഥാനമായ റിയാദിൽ കല്ലും മണലും നിറച്ച ട്രക്ക്​ മേല്‍പാലത്തില്‍ നിന്ന് താഴെ കാറിന്​ മുകളില്‍ വീണ്​ രണ്ടുപേര്‍ക്ക്​ പരിക്കേറ്റു.റിയാദ്​ നഗര മധ്യത്തിലാണ്​ അപകടമുണ്ടായത്.. അല്‍നഹ്​ദ റോഡും ഉമര്‍ ബിന്‍ അബ്​ദുല്‍ അസീസ്​ റോഡും സന്ധിക്കുന്നിടത്തെ മേല്‍പ്പാലത്തില്‍ നിന്നാണ്​ ട്രക്ക്​ താഴത്തെ റോഡിലേക്ക്​ പതിച്ചത്​.

ചരല്‍ ലോഡുമായി വന്ന ട്രക്ക്​ നിയന്ത്രണം വിട്ടാണ്​ താഴേക്ക്​ പതിച്ചത്​. പാലത്തിനടിയിലെ റോഡില്‍ അവസാനത്തെ ട്രാക്കിലൂടെ പോകുകയായിരുന്ന കാറിന്​ മുകളില്‍ ട്രക്ക്​ വന്നു വീഴുകയായിരുന്നു. റോഡിന്​ കുറുകെ മറിഞ്ഞുവീണ ട്രക്കിന്റെ പിന്‍ഭാഗമാണ്​ കാറിന്​ മുകളില്‍ പതിച്ചത്​. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കാണ്​ പരിക്കേറ്റത്​.

അവര്‍ ഏത്​ നാട്ടുകാരാണെന്ന്​ അറിവായിട്ടില്ല. കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്​. റോഡിന്​ കുറുകെ വീണുകിടക്കുന്ന ട്രക്കില്‍ നിന്ന്​ ചരല്‍ ലോഡ്​ മുഴുവന്‍ ഇൗ ഭാഗത്ത്​ ചിതറി കിടക്കുകയാണ്​. വിവരമറിഞ്ഞ ഉടന്‍ എത്തിയ സിവില്‍ ഡിഫന്‍സ്​ രക്ഷാപ്രവര്‍ത്തനം നടത്തി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News