Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡ് കുറയുന്നു, മക്ക ഹറമിൽ സംസം കണ്ടെയ്നറുകൾ പുനഃസ്ഥാപിച്ചു

October 12, 2021

October 12, 2021

മക്ക : മസ്ജിദുൽ ഹറം സന്ദർശിക്കുന്നവർക്ക് സംസം ജലം കുടിക്കാനും, ശേഖരിക്കാനുമുള്ള സൗകര്യങ്ങൾ പുനസ്ഥാപിച്ചു. കോവിഡ് കേസുകൾ അധികമായതോടെ ഇക്കഴിഞ്ഞ മാർച്ചിലാണ് സംസം കണ്ടെയ്‌നറുകൾ എടുത്തുകളഞ്ഞത്. 

ഹറമിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരത്തോളം കണ്ടെയ്നറുകളാണ് സ്ഥാപിച്ചത്. ഇതോടൊപ്പം, 155 ഇടങ്ങളിൽ കൂടി സംസം കുടിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും, വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം കൂടുകയും ചെയ്തതോടെയാണ് സംസവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ തിരികെ കൊണ്ടുവന്നതെന്ന് ഹറമുകളുടെ സേവനകാര്യ വിഭാഗം പ്രതിനിധി മുഹമ്മദ്‌ മുസ്‌ലിഹ്‌ അൽജാബിരി അറിയിച്ചു. സംസം വെള്ളത്തിന്റെ സുഗമമായ വിതരണത്തിനും നിരീക്ഷണത്തിനുമായി 126 ജീവനക്കാരാണ് ഹറമിലുള്ളത്.


Latest Related News