Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു,അൽ സദ്ദ് കോച്ച് സാവി ഹെർണാണ്ടസിന് പതിനായിരം റിയാൽ പിഴ

August 06, 2020

August 06, 2020

ദോഹ : ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിന് അല്‍സദ്ദ് ഫുട്‌ബോള്‍ ക്ലബ് പരിശീലകനും സ്പാനിഷ് താരവുമായ സാവി ഹെര്‍ണാണ്ടസിന് 10,000 റിയാല്‍ പിഴ ചുമത്തി. സാവിയോടൊപ്പം ഏതാനും മുൻ നിര താരങ്ങൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.  അൽ സദ്ദ് താരങ്ങളായ ഹമ്മം അൽ അമിൻ, അബ്ദുൾ കരീം ഹസ്സൻ, മറ്റ് ക്യുഎൻ‌ബി സ്റ്റാർസ് ലീഗ് ടീം അംഗങ്ങൾ എന്നിവർക്കും ശാസന നൽകി. ഖത്തര്‍ ട്രിബ്യൂണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജൂലൈ അവസാനം സാവി ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ഏതാനം ദിവസങ്ങള്‍ക്കു ശേഷം രോഗബാധയില്‍ നിന്നും സുഖം പ്രാപിച്ച സാവി കളിക്കളത്തിലേക്ക് മടങ്ങുകയായിരുന്നു..കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഔദ്യോഗിക ചുമതല ഏറ്റെടുത്തതിനാണ് നടപടി.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News