Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തർ ലോകകപ്പ്, ടിക്കറ്റ് വില്പനയുടെ ആദ്യഘട്ടം ചൊവ്വാഴ്ച്ച അവസാനിക്കും

February 06, 2022

February 06, 2022

ദോഹ : മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രഥമഫുട്‍ബോൾ ലോകകപ്പിന് നവംബറിൽ കേളികൊട്ടുയരുകയാണ്. കഴിഞ്ഞ മാസം ആരംഭിച്ച ടിക്കറ്റ് വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നും ലഭിക്കുന്നത്. വില്പനയുടെ ആദ്യഘട്ടം ചൊവ്വാഴ്ച്ച (ഫെബ്രുവരി 8ന് ) അവസാനിക്കും.

ഖത്തർ സമയം ഉച്ചക്ക് ഒരുമണിക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കുക. ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റിന് അപേക്ഷ സമർപ്പിച്ചുകഴിഞ്ഞെന്നും, ഇപ്പോഴും അപേക്ഷകളുടെ ഒഴുക്ക് തുടരുകയാണെന്നും ഫിഫ അറിയിച്ചു. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റിന് അപേക്ഷ നൽകേണ്ടത്. മാർച്ച്‌ എട്ടിനാണ് ആർക്കൊക്കെ ആണ് ടിക്കറ്റ് ലഭിച്ചതെന്ന് അറിയാൻ കഴിയുക.


Latest Related News