Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലോകകപ്പ് ടിക്കറ്റ് വിൽപനയിൽ അത്യപൂർവമായ വർധനവ്,അവസാനഘട്ട വിൽപന സെപ്തംബർ അവസാനം

August 18, 2022

August 18, 2022

ദോഹ : ഖത്തർ ലോകകപ്പിന് 94 ദിവസങ്ങൾ മാത്രം അവശേഷിക്കെ ടിക്കറ്റ് വിൽപനയിൽ വൻ വർധനവ്.20,45000 ടിക്കറ്റുകൾ വിറ്റഴിച്ചതായി അധികൃതർ അറിയിച്ചു.അറബ് ലോകത്ത് ആദ്യമായി പന്തുരുളുന്ന ഫിഫ ലോകകപ്പിനുള്ള ടിക്കറ്റ് സ്വന്തമാക്കിയവരിൽ ഖത്തർ, യുഎസ്എ, ഇംഗ്ലണ്ട്, സൗദി അറേബ്യ, മെക്‌സിക്കോ, യുഎഇ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരാണ് മുന്നിലുള്ളത്.

കാമറൂൺ-ബ്രസീൽ, ബ്രസീൽ- സെർബിയ, പോർച്ചുഗൽ - ഉറുഗ്വേ, കോസ്റ്റാറിക്ക- ജർമ്മനി, ഓസ്‌ട്രേലിയ-ഡെന്മാർക്ക് തുടങ്ങിയ ഗ്രൂപ്പ്-മത്സരങ്ങൾക്കാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ അനുവദിച്ചത്.

അവസാന നിമിഷ വിൽപന ഘട്ടത്തിലായിരിക്കും ഇനി ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുണ്ടാവുക. ഇതിന് പുറമെ, ദോഹയിൽ കൗണ്ടർ വിൽപ്പനയും ആരംഭിക്കും.സെപ്തംബർ അവസാനം മുതൽ FIFA.com/tickets-ഔദ്യോഗിക വെബ്‌സൈറ്റ് ശ്രദ്ധിക്കണമെന്നും  അവസാന നിമിഷ വിൽപ്പന ഘട്ടം വെബ്‌സൈറ്റിൽ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി..

ആദ്യം വരുന്നവർക്ക് ആദ്യം എന്ന പരിഗണയിൽ കഴിഞ്ഞ ജൂലായ് 5 മുതൽ ആരംഭിച്ച ടിക്കറ്റ് വിൽപന ആഗസ്റ്റ് 16നാണ് അവസാനിച്ചത്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News