Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ബീച്ച് ഗെയിംസ് : വോളിബോളില്‍ ഖത്തറിന് മുന്നേറ്റം

October 14, 2019

October 14, 2019

ഫോട്ടോ : അബ്ബാസ് അലി
ദോഹ : ദോഹയിൽ നടക്കുന്ന അനോക് ബീച്ച് ഗെയിംസ് വോളിബോളിൽ ഇന്ന് നടന്ന രണ്ടാം റൌണ്ട് മത്സരത്തിൽ ഖത്തർ അമേരിക്കയെ പരാജയപ്പെടുത്തി.സ്‌കോർ : 3-0.ഷെരീഫ് യൂനുസ്, അഹമ്മദ് തിജാന്‍, സെയ്ഫ് അല്‍മാജിദ്, നാസിര്‍ അലി, സിയാദ് ബെന്‍ലൗഫര്‍, ഡെനീസ് മെസ്സിലാമനി എന്നിവരുള്‍പ്പെട്ടതാണ് ഖത്തര്‍ ടീം.


അല്‍ഗറാഫ ബീച്ചില്‍ ഇന്നലെ നടന്ന ബീച്ച് ഹാന്‍ഡ്‌ബോളില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌പെയിനിനെ  ഖത്തര്‍ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഖത്തറിന്റെ വിജയം, സ്‌കോര്‍ 17-16, 20-10. തുടര്‍ച്ചയായ അഞ്ചു വിജയങ്ങളുമായി ഗ്രൂപ്പ് ബി ജേതാക്കളായാണ് ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടിയത്. പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ഉറുഗ്വെ, ടുണീഷ്യ, ക്രൊയേഷ്യ, ഹംഗറി രാജ്യങ്ങളെ പരാജയപ്പെടുത്തിയ ഖത്തര്‍ തുടര്‍വിജയങ്ങളുമായാണ് അവസാന എട്ടില്‍ സ്ഥാനം നേടിയത്. ഇന്നു രാത്രി 8.50ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയാണ് ഖത്തറിന്റെ എതിരാളികള്‍.

മറ്റു പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സ്‌പെയിന്‍ ഡെന്‍മാര്‍ക്കിനെയും ബ്രസീല്‍ ക്രൊയേഷ്യയെയും സ്വീഡന്‍ ഹംഗറിയെയും വനിതാവിഭാഗം ക്വാര്‍ട്ടറില്‍ ബ്രസീല്‍ പോളണ്ടിനെയും ഹംഗറി ഗ്രീസിനെയും സ്‌പെയിന്‍ ഡെന്‍മാര്‍ക്കിനെയും അര്‍ജന്റീന വിയറ്റ്‌നാമിനെയും നേരിടും. ബീച്ച് ബാസ്‌ക്കറ്റ്‌ബോള്‍ പുരുഷവിഭാഗത്തില്‍ ആദ്യ മത്സരത്തില്‍ ഖത്തറിന് തോല്‍വി. ഐവറി കോസ്റ്റാണ് ഖത്തറിനെ തോല്‍പ്പിച്ചത്, സ്‌കോര്‍ 13-18. രാത്രി നടന്ന രണ്ടാംമത്സരത്തില്‍ ടോഗോയെ ഖത്തര്‍ തോല്‍പ്പിച്ചു. ഇല്‍ഹാദി സെയ്‌ദോ ദോയെയുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് ഖത്തറിനായി മത്സരിക്കാനിറങ്ങിയത്. അലദ്ജി ബോബോ മഗാസ, നെദീം മുസ് ലിക്, മുസ്തഫ ഫൗദ എന്നിവരാണ് ടീമംഗങ്ങള്‍.

പുരുഷവിഭാഗം അഞ്ചുകിലോമീറ്റര്‍ ഓപ്പണ്‍ വാട്ടര്‍ മത്സരത്തില്‍ ദേശീയതാരം മുഹമ്മദ് അബ്ദുറഹ്മാനും വനിതകളുടെ അഞ്ചുകിലോമീറ്റര്‍ വിഭാഗത്തില്‍ ഖത്തരി ഒളിമ്പ്യന്‍ നദ മുഹമ്മദ് വഫ അര്‍ക്ജിയും മത്സരിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. കത്താറ ബീച്ചിലെ ഓപ്പണ്‍ വാട്ടറില്‍ ഇന്നലെ രാവിലെയായിരുന്നു മത്സരങ്ങള്‍. പുരുഷവിഭാഗത്തില്‍ 26പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 24പേര്‍ക്കേ ഫിനിഷ് ചെയ്യാനായുള്ളു. കുവൈത്തില്‍ ഏപ്രിലില്‍ നടന്ന ജിസിസി നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുകിലോമീറ്ററില്‍ മുഹമ്മദ് അബ്ദുല്‍റഹ്മാന്‍ വെങ്കലമെഡല്‍ നേടിയിരുന്നു. വനിതാ ഓപ്പണ്‍ നീന്തലില്‍ 26പേര്‍ മത്സരിച്ചതില്‍ 22പേര്‍ക്കെ പൂര്‍ത്തിയാക്കാനായുള്ളു. ഖത്തറിന്റെ നദ മുഹമ്മദ് ഉള്‍പ്പടെ നാലുപേര്‍ക്ക് ഫിനിഷ് ചെയ്യാനായില്ല.


Latest Related News