Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹയിലെ പ്രമുഖ മാളിലെ മൂന്നാം നിലയിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം,അന്വേഷണം നടക്കുകയാണെന്ന് മാനേജ്‌മെന്റ്

May 15, 2022

May 15, 2022

ദോഹ : വൈൻഡം  മാളിലെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും കുട്ടി വേഗം സുഖം പ്രാപിക്കട്ടെയെന്നും മാനേജ്‌മെന്റ് ഇന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അന്തർദ്ദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ഉന്നതമായ  സുരക്ഷിത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള  പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നതായും മാനേജ്‌മെന്റ്  പ്രസ്താവനയിൽ അറിയിച്ചു.

ദോഹയിലെ പ്രമുഖമായ വൈൻഡം  മാളിലെ മൂന്നാം നിലയിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം ഈ വാരാന്ത്യത്തിൽ അറബ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.എന്നാൽ എപ്പോഴാണ് സംഭവമുണ്ടായത് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമായിരുന്നില്ല.ഇതിനിടയിലാണ് സംഭവത്തിൽ വിശദീകരണവുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്..പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.

ബന്ധപ്പെട്ട അധികാരികളുടെ അനുമതികൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി  പ്രവർത്തിക്കുന്നതിനാൽ ഞങ്ങളുടെ സന്ദർശകരുടെ സുരക്ഷ വളരെ പ്രധാനമാമാണെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News