Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
അനിശ്ചിതത്വം നീങ്ങി,ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസിഡറായി വിപുൽ ഉടൻ ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

June 11, 2023

June 11, 2023

അൻവർ പാലേരി 
ദോഹ :ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസിഡറായി വിപുൽ ഉടൻ ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇന്ന് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.ഇന്ത്യൻ വിദേശകാര്യ സർവീസിലെ(1998)ബാച്ചിലെ അംഗമാണ് വിപുൽ.

കഴിഞ്ഞ രണ്ടു മാസത്തോളമായി ഖത്തറിൽ ഇന്ത്യൻ അംബാസിഡർ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.ദോഹയിലെ മുൻ അംബാസഡർ ദീപക് മിത്തൽ മാർച്ചിൽ ഇന്ത്യയിൽ തിരിച്ചെത്തി പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) ചുമതലയേറ്റെങ്കിലും ഖത്തറിൽ ഇനിയും പുതിയ അംബാസിഡർ നിയമിതനായിട്ടില്ല.വിദേശകാര്യ മന്ത്രാലയത്തിലെ (എംഇഎ) ജോയിന്റ് സെക്രട്ടറി (ഗൾഫ്) വിപുൽ പുതിയ അംബാസിഡറായി ഖത്തറിലെത്തുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.അതേസമയം,വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് ഇതുവരെ ഇതുസംബന്ധിച്ച  ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല.

ഖത്തറിനെതിരായ ചാരപ്രവർത്തനത്തിന് അറസ്റ്റിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ 2022 ഓഗസ്റ്റ് 31 മുതൽ ദോഹയിൽ തടവിൽ കഴിയുകയാണ്.ഈയൊരു സാഹചര്യത്തിൽ ഖത്തറിൽ ഇന്ത്യൻ അംബാസിഡർ ഇല്ലാത്തത് വലിയ നയതന്ത്ര പ്രതിസന്ധിയായിരുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News