Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സെക്യൂരിറ്റി മോക്ഡ്രിൽ, ദോഹ മെട്രോ സർവീസുകൾ ഭാഗികമായി മുടങ്ങും

November 15, 2021

November 15, 2021

ദോഹ : ലോകകപ്പ് ഫുട്‍ബോളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായ 'വതൻ' സെക്യൂരിറ്റി മോക്ഡ്രിൽ അരങ്ങേറുന്നതിനാൽ, മെട്രോയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എഡ്യൂക്കേഷൻ സിറ്റി മുതൽ അൽ റിഫ വരെയുള്ള മെട്രോ സർവീസുകൾ നാളെ (നവംബർ 16) വൈകുന്നേരം 3 മണി മുതൽ 9 മണിവരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മറ്റ് സർവീസുകൾ മാറ്റമില്ലാതെ തുടരും. 

പതിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാസംഘങ്ങൾ പങ്കെടുക്കുന്ന വമ്പൻ മോക്ഡ്രില്ലിനാണ് ഖത്തർ തയ്യാറെടുക്കുന്നത്. ലോകകപ്പിനെ വരവേൽക്കാൻ തങ്ങൾ സർവ്വസജ്ജരാണെന്ന് ലോകത്തെ ബോധിപ്പിക്കാനുള്ള അവസരമായാണ് ഖത്തർ 'വതൻ' മോക്ഡ്രില്ലിനെ കാണുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായാണ് മോക്ഡ്രിൽ അരങ്ങേറുന്നത്.


Latest Related News