Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
എമിറേറ്റ്സ് വിമാനം താഴ്ന്നു പറന്ന സംഭവം, ഗുരുതര വീഴ്ച്ചയെന്ന് യു.എ.ഇ.യുടെ അന്വേഷണ റിപ്പോർട്ട്

February 17, 2022

February 17, 2022

അബുദാബി : ദുബായിൽ നിന്നും വാഷിങ്ങ്ടണിലേക്ക് പറന്ന എയർവേയ്‌സിന്റെ വിമാനം താഴ്ന്നുപറന്ന സംഭവത്തിൽ യു.എ.ഇ ഏവിയേഷൻ അധികൃതർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ വർഷം ഡിസംബർ 19 നാണ് എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനം ജനവാസമേഖലയിലൂടെ താഴ്ന്നു പറന്നത്. 

വിമാനത്തെ ഓട്ടോ പൈലറ്റ് മോഡിലേക്ക് മാറ്റുമ്പോൾ സംഭവിച്ച പിഴവാണ് വിമാനം താഴ്ന്നു പറക്കാൻ കാരണമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 4000 അടി ഉയരത്തിൽ പറക്കേണ്ടിയിരുന്ന വിമാനം ഏറെ താഴ്ന്നാണ് ദുബായ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. 354 യാത്രക്കാരും 18 ജീവനക്കാരുമടക്കം 372  യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ കോക്ക്പിറ്റിലെ റെക്കോർഡിങ്ങുകളിൽ കൃത്രിമം നടന്നതായും യു.എ.ഇ യുടെ റിപ്പോർട്ടിൽ ഉണ്ടെങ്കിലും, ഇതിന്റെ കാരണത്തെ കുറിച്ച് സൂചനയില്ല.


Latest Related News