Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഇറാനെതിരായ അമേരിക്കൻ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മലേസ്യൻ പ്രധാനമന്ത്രി 

December 14, 2019

December 14, 2019

ദോഹ : ഇറാനെതിരായ അമേരിക്കൻ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ  ലംഘനമാണെന്നും യു.എൻ ചാർട്ടറിന് വിരുദ്ധമാണെന്നും മലേസ്യൻ പ്രധാനമന്ത്രി ഡോ.മഹാതിർ  മുഹമ്മദ് പറഞ്ഞു. ഇന്ന് രാവിലെ ദോഹ ഫോറത്തിന്റെ ഉൽഘാടന സെഷനിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാനെതിരായ ഉപരോധത്തെ മലേസ്യ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലേസ്യ ഉൾപെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്കൻ ഉപരോധം കാരണം ലോകത്തെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് നഷ്ടപ്പെട്ടത്. ഇത്തരം ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. യു.എൻ ചാർട്ടറിന് വിധേയമായി മാത്രമേ ഇത്തരം ഉപരോധങ്ങൾ നടപ്പിലാക്കാൻ കഴിയൂ എന്നും ഡോ.മഹാതിർ മുഹമ്മദ് വ്യക്തമാക്കി. 


Latest Related News