Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ജമാൽ കശോഗി വധം, മുൻ ഉന്നത സൗദി നയതന്ത്ര ഉദ്യോഗസ്ഥനെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപെടുത്തി

December 11, 2019

December 11, 2019

വാഷിംഗ്ടൺ :  സൗദി പത്രപ്രവർത്തകൻ ജമാൽ കശോഗിയുടെ വധവുമായി ബന്ധപ്പെട്ട് ഉന്നത സൗദി നയതന്ത്ര ഉദ്യോഗസ്ഥനെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപെടുത്തിയതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ജമാൽ കശോഗിയുടെ വധം നടക്കുമ്പോൾ തുർക്കിയിലെ ഇസ്‌താംബൂളിൽ സൗദി കോൺസുൽ ജനറലായിരുന്ന മുഹമ്മദ് അൽ ഒതൈബക്കാണ് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.ചൊവ്വാഴ്ച അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. ജമാൽ കശോഗിയുടെ വധം ഭീകരവും അസ്വീകാര്യവുമായ കുറ്റകൃത്യമാണെന്നും ഇക്കാര്യത്തിലുള്ള ഒതൈബയുടെ പങ്ക്  മനുഷ്യാവകാശ ലംഘനവുമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് പ്രസ്താവനയിൽ അറിയിച്ചു.

ജമാൽ കശോഗിയുടെ വധത്തോടുള്ള പ്രതികരണമെന്ന നിലയിൽ അമേരിക്ക സ്വീകരിച്ച മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഇപ്പോഴത്തെ നടപടി. കശോഗിയുടെ കൊലപാതകത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്കൻ നിയമനിർമാതാക്കളിൽ നിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും കടുത്ത സമ്മർദം ഉയരുന്ന സാഹചര്യത്തിലാണ് നടപടി എന്നതും ശ്രദ്ധേയമാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ് പ്രകാരമാണ് കശോഗിയുടെ വധം നടപ്പാക്കിയതെന്ന് സി.ഐ.എ വ്യക്തമാക്കിയിട്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയേയും സൽമാൻ രാജകുമാരനെയും പിന്തുണക്കുന്നത് അമേരിക്കയിലും മറ്റ് പാശ്ചാത്യൻ രാജ്യങ്ങളിലും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

അമേരിക്കയിലെ വിർജിനിയയിൽ താമസമാക്കിയിരുന്ന വാഷിഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ കശോഗി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ 2018 ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ എത്തിയ കശോഗിയെ സൗദി ഉദ്യോഗസ്ഥർ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദ് അൽ ഒതൈബയുടെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് സിഐഎയുടെ  കണ്ടെത്തൽ.


Latest Related News