Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ ഉടമ്പടി ദോഷം ചെയ്തുവെന്ന് അമേരിക്കൻ സെനറ്റർ,താലിബാനെ സഹായിക്കുന്നതിൽ നിന്നും പാകിസ്താനെ തടയാൻ അമേരിക്കക്ക് കഴിഞ്ഞില്ലെന്നും വിമർശനം

September 29, 2021

September 29, 2021

വാഷിംഗ്ടൺ : അഫ്ഗാനിസ്ഥാനിലെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതിൽ അമേരിക്കയ്ക്കുള്ള പങ്ക് ഏറ്റുപറഞ്ഞ് അമേരിക്കൻ സെനറ്റ് അംഗങ്ങൾ. അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ഒരു കോൺഗ്രസ് ഹിയറിംഗിനിടെയാണ് സെനറ്റ്, ശ്രദ്ധേയ പരാമർശങ്ങൾ നടത്തിയത്. താലിബാൻ ഭരണം പിടിച്ചെടുത്തത് പെട്ടെന്ന് നടത്തിയ ആക്രമണത്തിലൂടെ അല്ലെന്നും, കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്ക സ്വീകരിച്ച പല നിലപാടുകളും താലിബാന്റെ കരുത്ത് വർധിപ്പിക്കാൻ കാരണമായി എന്നും സെനറ്റ് വിലയിരുത്തി.

"ഇറാഖിൽ നിന്ന് പിന്മാറേണ്ടി വന്നതും അഫ്ഗാനിലെ വീഴ്ചയ്ക്ക് കാരണമായി. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുഗ്ലക്കിയൻ നടപടികൾക്കും വലിയ വില കൊടുക്കേണ്ടി വന്നു. പാകിസ്ഥാൻ താലിബാന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുമ്പോൾ, നിസ്സഹായരായി നോക്കി നിൽക്കാനേ അമേരിക്കക്ക് കഴിഞ്ഞുള്ളൂ. " സെനറ്റ് അംഗങ്ങളിൽ പ്രധാനിയായ ജാക്ക് റീഡ് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ വ്യോമ അതിർത്തിയിലേക്ക് കടക്കാൻ പാകിസ്താന്റെ സമ്മതം വേണ്ട ഗതികേടിലാണ് അമേരിക്കയെന്നും, അഫ്ഗാനിൽ ഇപ്പോഴും അമേരിക്കക്കാർ അവശേഷിക്കുന്നതിനാൽ താലിബാനെ ആക്രമിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും സെനറ്റ് അംഗങ്ങൾ കൂട്ടിച്ചേർത്തു. 2020 ൽ ഡൊണാൾഡ് ട്രംപ് താലിബാനുമായി ഒപ്പിട്ട ദോഹ ഉടമ്പടിയാണ് സകലപ്രശ്നങ്ങളുടെയും അടിത്തറ എന്നും സെനറ്റ് ആരോപിച്ചു.


Latest Related News