Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
കോവിഡ്,ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തി 

March 16, 2021

March 16, 2021

ദോഹ: യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെ ഉൾപ്പെടുത്തിയത്തിനു പിന്നാലെ ദോഹയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തി. വെള്ളിയാഴ്ച മുതലാണ് നിരോധനം നിലവിൽ വരിക.കോവിഡിന്റെ യു.കെ വകഭേദം ഖത്തറിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാർച്ച് 19 രാവിലെ നാല് മണി മുതൽ ഖത്തറിൽ നിന്നും ഇംഗ്ലണ്ടിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ നിരോധിച്ചതായും  ഖത്തറിൽ നിന്നും യാത്ര ചെയ്യുന്നവർക്കോ അല്ലെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ ദോഹയിലൂടെ ട്രാൻസിറ്റ് ചെയ്തവർക്കോ ഇംഗ്ലണ്ടിൽ പ്രവേശിക്കാൻ അനുമതിയില്ലെന്നും ഖത്തറിലെ ബ്രിട്ടീഷ് എംബസി ട്വീറ്റ് ചെയ്തു.

ഖത്തറിൽ നിന്നും ബ്രിട്ടനിൽ എത്തുന്ന ബ്രിട്ടീഷ്, അയർലണ്ട് പൗരന്മാർ ഹോട്ടലിൽ ക്വാറന്റൈൻ ചെയ്യണമെന്നും ബ്രിട്ടീഷ് അധികൃതർ നിർദേശിച്ചു.

കോവിഡിന്റെ അപകടകരമായ യു.കെ വകഭേദം ഖത്തറിൽ കണ്ടെത്തിയതായും ഇത് പടരുന്നതായും ഖത്തറിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News