Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പ്രവാചക നിന്ദയ്ക്ക് മറുപടി ഗാന്ധിജി പറയുമെന്ന് സൗദി പത്രം,പ്രതിഷേധിക്കുന്ന രാജ്യങ്ങളിൽ യു.എ.ഇയും

June 07, 2022

June 07, 2022

റിയാദ് :  ബി.ജെ.പിയുടെ ദേശീയ വക്താവ് നുപുര്‍ ശര്‍മ, ഡല്‍ഹി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ പ്രവാചകനിന്ദക്കെതിരെ മഹാത്മ ഗാന്ധി പ്രവാചകനെ കുറിച്ച്‌ പറഞ്ഞിട്ടുള്ള വാക്കുകള്‍ കൊണ്ട് മറുപടി പറഞ്ഞ് സൗദിയിലെ പ്രമുഖ ദിനപത്രം.വിവിധ അറബ് പത്രങ്ങളിലും ചാനലുകളിലും വിഷയത്തില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് സൗദിയിലെ മുന്‍നിര ഓണ്‍ലൈന്‍ ദിനപത്രമായ 'സബഖ്' ഗാന്ധിജിയുടെ ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പ്രവാചകനെ കുറിച്ചുള്ള ഗാന്ധിജിയുടെ വിഖ്യാത പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്.

ഒരു ഇന്ത്യന്‍ പത്രത്തോട് ഗാന്ധിജി പ്രവാചകനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളായി പത്രം എഴുതിയത് ഇങ്ങനെ: 'ഇസ്‌ലാം അതിെന്‍റ മഹത്വം വിളമ്ബരം ചെയ്ത് ലോകത്തിെന്‍റ കിഴക്കും പടിഞ്ഞാറും വിവിധ പ്രദേശങ്ങളിലും വ്യാപിക്കുകയാണെന്ന് എനിക്ക് പൂര്‍ണമായി ബോധ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് ലാളിത്യം നിറഞ്ഞതും വാഗ്ദാനങ്ങളില്‍ കൃത്യത പാലിക്കുന്നതുമായ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിെന്‍റ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത, സുഹൃത്തുക്കളോടും അനുയായികളോടും സ്നേഹവും കാരുണ്യവും, തെന്‍റ നാഥനിലും സന്ദേശത്തിലും തികഞ്ഞ വിശ്വാസത്തോടെയുള്ള ധീരത തുടങ്ങിയ ഗുണങ്ങള്‍ ഇസ്‌ലാം മതത്തിെന്‍റ പ്രചാരണത്തിന് വഴിയൊരുക്കി.

ഹീനമായ നിന്ദവചസുകള്‍ ഉരുവിടുന്നവര്‍ രാഷ്ട്രപിതാവിെന്‍റ വാക്കുകള്‍ ഓര്‍മിക്കണം എന്നാണ് വാര്‍ത്ത ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിലും അവര്‍ക്ക് ലജ്ജയുണ്ടാവുകയും ഖേദപ്രകടനം നടത്തുകയും ചെയ്യെട്ട എന്ന് ആശിച്ചാണ് ഇന്ത്യയിലെ 20 കോടിയോളം മുസ്‌ലിംകളുടെ വികാരങ്ങള്‍ വ്രണപ്പെട്ടു എന്ന തലക്കെട്ടിലുള്ള വാര്‍ത്ത അവസാനിക്കുന്നത്. ജനരോഷം പടര്‍ത്തിയത് രാജ്യത്തെ ബി.ജെ.പി നേതാക്കളുടെ നിന്ദാപരമായ പ്രസ്താവനകളാണെന്ന് പത്രം പറയുന്നു.

വലിയ വിവാദങ്ങള്‍ക്ക് തീ കൊളുത്തിയ ഫ്രാന്‍സിലെ ഷാര്‍ലി ഹെബ്ദോ എന്ന വാരിക മുഹമ്മദ് നബിയെ അപഹസിച്ച്‌ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ 2005-ല്‍ ഡച്ച്‌ ദിനപത്രമായ യിലാന്‍സ് പോസ്റ്റന്‍ വന്‍ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. അതിന് ശേഷം 17 വര്‍ഷം പിന്നിട്ട ശേഷമാണ് ഇത്തരത്തില്‍ വിവാദമായ പരാമര്‍ശം പ്രകടമായത് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് ഗാന്ധിജിയുടെ മഹത്തരമായ സന്ദേശം പത്രം ഓര്‍മപ്പെടുത്തുന്നത്.

ജനസംഖ്യയില്‍ ഇന്ത്യയിലെ രണ്ടാം സ്ഥാനത്തുള്ള മുസ്‌ലിംകളുടെ വികാരങ്ങള്‍ മാനിക്കാതെ ചെയ്ത പരാമര്‍ശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചു വരുത്താന്‍ ഇടയാക്കുമെന്നും പത്രം ഓര്‍മപ്പെടുത്തുന്നു.

ഇതിനിടെ,മറ്റു ഗൾഫ്സം രാജ്യങ്ങൾക്ക് പിന്നാലെ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യു.എ.ഇയും രംഗത്തെത്തി.

ബിജെപി ഉദ്യോഗസ്ഥരുടെ പരാമർശങ്ങൾ ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

"മതചിഹ്നങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും" മന്ത്രാലയം പ്രസ്താവനയിൽ അടിവരയിട്ട് ഓർമിപ്പിച്ചതായി  വാർത്താ ഏജൻസിയായ WAM റിപ്പോർട്ട് ചെയ്തു.

നേരത്തെ, കുവൈത്ത്, ഖത്തർ,ഒമാൻ, സദി അറേബ്യ, പാകിസ്ഥാൻ തുടങ്ങി ഗൾഫ് മേഖലയിലും പുറത്തുമുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ബിജെപി നേതാക്കളുടെ വിവാദ പരാമർശത്തെ  അപലപിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News