Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
തുണീസ്യൻ ഏകാധിപതി സൈനുൽ ആബിദീന്‍ ബിന്‍ അലി അന്തരിച്ചു

September 20, 2019

September 20, 2019

റിയാദ് : മുന്‍ തൂണീസ്യന്‍ പ്രസിഡന്റ് സൈനുൽ ആബിദീന്‍ ബിന്‍ അലി(83) സൗദിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു.1987 മുതല്‍ 2011 വരെ തുണീസ്യയുടെ പ്രസിഡന്റായിരുന്ന ബിന്‍ അലി 'മുല്ലപ്പൂ വിപ്ലവ'മെന്ന് അറിയപ്പെട്ട ജനകീയ വിപ്ലവത്തെ തുടര്‍ന്നാണ് സ്ഥാനഭ്രഷ്ടനായത്.സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദിയിലേക്ക് കുടുംബസമേതം കടന്ന അദ്ദേഹം അവിടെ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.

തൂണീസ്യയിലെ ഇടക്കാല സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. 2012ലും 2013ലും തൂണീസ്യന്‍ കോടതിയും സൈനിക കോടതിയും അദ്ദേഹത്തിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു.


Latest Related News