Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
തൃശൂർ വലപ്പാട് സ്വദേശിയെ ദോഹയിൽ കാണാതായി

September 12, 2019

September 12, 2019

ദോഹ : തൃശൂർ സ്വദേശിയെ ദോഹയിൽ കാണാതായി.വലപ്പാട് സ്വദേശി ജ്യോതിഷ് സുബ്രമണ്യൻ എന്ന യുവാവിനെ ഇക്കഴിഞ്ഞ പത്താം തിയതി മുതൽ കാണാനില്ലെന്ന് കാണിച്ചു കൂടെ ജോലി ചെയ്യുന്നവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇൻഡസ്ട്രിയൽ ഏരിയ 52 ൽ സനയ്യ ഹൈപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.8 വർഷം മുമ്പ് ദോഹയിലെത്തിയ ജ്യോതിഷ് ലോജിസ്റ്റിക് ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു.

കഴിഞ്ഞ 10ന് ജോലി സ്ഥലത്തു നിന്നും നാട്ടിലേക്ക് പണമയക്കാൻ എക്സ്ചേഞ്ചിലേക്ക് പോയിരുന്നതായി കൂടെ ജോലി ചെയ്യുന്നവർ പറഞ്ഞു.തിരിച്ചു വരാതായപ്പോൾ കൂടെയുണ്ടായിരുന്നവർ അന്വേഷിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ഡ് ഓഫായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.നാട്ടിലേക്ക് പണമയച്ചതിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഉംസലാൽ ടവറിന്റെ പരിധിയിലാണ് ഇയാൾ അവസാനമായി മൊബൈൽ ഫോൺ ഉപയോഗിച്ചതെന്ന് ലഭ്യമായ വിവരം.ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 74469720, 74420860 എന്നീ മൊബൈൽ നമ്പറുകളിലോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.


Latest Related News