Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
തൃശൂർ കെട്ടുങ്ങൽ സ്വദേശി ദോഹയിൽ നിര്യാതനായി 

May 25, 2020

May 25, 2020

ദോഹ : തൃശൂർ  ഏനാമാവ്-കെട്ടുങ്ങൽ  സ്വദേശി പണിക്കവീട്ടിൽ മാമുവിൻറെ മകൻ  പിഎം മൊയ്തീൻ (65) ദോഹയിൽ നിര്യാതനായി. തിങ്കളാഴ്ച ഉച്ചയോടെ ദോഹ ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം.ദോഹയിലെ അൽ സദിൽ സ്വന്തമായി ടൈലറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം നിർധനരായവർക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ എന്നും മുൻപന്തിയിലുണ്ടായിരുന്നു.സുന്നി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.മക്കളുടെ വിവാഹത്തോടനുബന്ധിച്ച് വയനാട്ടിലെ നിർധനരായ നിരവധി പെൺകുട്ടികളുടെ വിവാഹം സ്വന്തം ചെലവിൽ ഏറ്റെടുത്ത് നടത്തിക്കൊടുത്തിരുന്നു.

നസീറയാണ് ഭാര്യ. മക്കൾ: നിസാം(അൽ ജസീറ ടെലിവിഷൻ,ഖത്തർ), ഡോ.നസീം(ആസ്റ്റർ ഹോസ്പിറ്റൽ,ബാംഗ്ലൂർ),നാജിയ(ഖത്തർ). ഭാര്യയും രണ്ടു മക്കളും ദോഹയിലുണ്ട്.

സഹോദരങ്ങൾ :ലത്തീഫ്, സലാം.ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News