Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

September 23, 2020

September 23, 2020

ദോഹ : തൃശ്ശൂർ അഴീക്കോട് കൊടുങ്ങല്ലൂർ സ്വദേശിയും സാമൂഹികപ്രവർത്തകനുമായ സുഹൈല്‍ കൊടുങ്ങല്ലൂര്‍ (52) ഖത്തറിൽ നിര്യാതനായി.പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റും സാമൂഹിക വിദ്യാഭ്യാസ മത രംഗത്ത് സജീവവുമായിരുന്നു.അഴീക്കോട് മരപ്പാലത്തിന് സമീപം ഇ.കെ ഇബ്രാഹിംകുട്ടിയുടെ മകനാണ്.

 അല്‍ഖോറിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചക്ക് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അല്‍ഖോറിലെ സീഷോര്‍ കമ്പനിയിൽ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം നാട്ടിലാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: സുഹാന്‍, വിധാന്‍, നിദ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News