Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
മൂന്ന് പാളികളുള്ള മാസ്ക് കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ ഫലപ്രദമെന്ന് ഖത്തർ ആരോഗ്യ വിദഗ്ദൻ

January 07, 2022

January 07, 2022

ദോഹ : രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെ, മാസ്കിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന നിർദ്ദേശവുമായി ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ച വ്യാധി വിഭാഗം മേധാവി ഡോക്ടർ അബ്ദുൾ ലത്തീഫ് അൽ ഖാൽ. ഖത്തർ ടീവിയിലെ പരിപാടിയിൽ പങ്കെടുക്കവെ ആണ് അദ്ദേഹം മാസ്കുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ പങ്കുവെച്ചത്. 

മാസ്ക് കേവലം വായ മാത്രം മറയ്ക്കാനുള്ളതല്ല, മൂക്ക് കൃത്യമായി മറയുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മൂന്ന് പാളികളുള്ള മാസ്ക്, പാളികൾ കുറഞ്ഞ മാസ്കിനെക്കാൾ ഫലപ്രദമാണ്,  ഡോക്ടർ പറഞ്ഞു. പ്രായം കൂടിയവരും, പ്രതിരോധശേഷി കുറഞ്ഞവരും, ഗുരുതര രോഗങ്ങൾ ഉള്ളവരും N95 മാസ്കുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അൽ ഖാൽ കൂട്ടിച്ചേർത്തു.


Latest Related News