Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദിയിൽ മലവെള്ളപ്പാച്ചിലിൽ മൂന്നു പേർ മരിച്ചു

July 25, 2021

July 25, 2021

റിയാദ്: മലവെള്ളപ്പാച്ചിലില്‍ കാര്‍ അകപ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം .സൗദി അറേബ്യയില്‍ തായിഫിലെ ഖിയായിലുള്ള താഴ്‍വരയിലായിരുന്നു അപകടം .

കാറില്‍ യാത്ര ചെയ്‍തിരുന്ന സൗദി പൗരനും അമ്മയും മകളുമാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി ഈ പ്രദേശങ്ങളില്‍ അതി ശക്തമായ മഴ ലഭിച്ചിരുന്നു. സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ശക്തമായ ഒഴുക്കില്‍പെട്ട് നിയന്ത്രണം നഷ്‍ടമാവുകയായിരുന്നു.

ജിസാനില്‍ മറ്റൊരു കാറും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഒഴുക്കില്‍പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു .


Latest Related News