Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പെരുന്നാൾ ദിനത്തിലെ വാഹനാപകടം ഖത്തറിൽ മരിച്ച മൂന്ന് മലയാളികളെയും തിരിച്ചറിഞ്ഞു

May 04, 2022

May 04, 2022

ദോഹ :  പെരുന്നാൾ ദിനത്തെ കണ്ണീരിലാഴ്ത്തി ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്നു മലയാളികളെയും തിരിച്ചറിഞ്ഞു.മരിച്ച മൂന്നു പേരിൽ രണ്ടു പേർ മലപ്പുറം ജില്ലയിൽ നിന്നും ഒരാൾ ആലപ്പുഴ ജില്ലയിൽ നിന്നുമാണ്.രണ്ടാം പെരുന്നാൾ ദിനത്തിൽ മിസൈദിലാണ് അപകടമുണ്ടായത്.

കീഴുപറമ്പ മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മഹമൂദിന്റെ മകൻ എം.കെ.ഷമീം(35),പൊന്നാനി മാറഞ്ചേരി പുറങ് സ്വദേശി അറക്കൽ അണ്ടിപ്പാട്ടിൽ മുഹമ്മദ് അലിയുടെ മകൻ റസാഖ്(31),ആലപ്പുഴ സ്വദേശി സജിത് മങ്ങാട്ട് സുരേന്ദ്രൻ(37)എന്നിവരാണ് മരിച്ചത്.പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്.

സജിത്തിന്റെ ഭാര്യയും കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു.ഇവർ ചികിത്സയിലാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News