Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ കാറുകളിൽ നിന്നും വിവിധ വസ്തുക്കൾ മോഷ്ടിച്ച ഏഷ്യക്കാരനായ പ്രവാസി പിടിയിൽ

April 12, 2022

April 12, 2022

ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കാറുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ. തൊണ്ടിമുതലുകൾ സഹിതമാണ് ഏഷ്യക്കാരനായ പ്രതിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കാറുകളിൽ നിന്നും വസ്തുവകകൾ മോഷണം പോകുന്നതായി നിരവധി പരാതികൾ ലഭിച്ചതോടെ അധികൃതർ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തിയ സംഘം ഇയാളെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. 

കൃത്യമായി അടയ്ക്കാത്ത കാറുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുകയായിരുന്നു തന്റെ ശൈലിയെന്ന്‌ ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കാറുകൾ വിലപിടിപ്പുള്ള വസ്തുക്കൾ പുറമെ നിന്ന് കാണുന്ന നിലയിൽ സൂക്ഷിക്കരുതെന്നും, ഡോറുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ കാർ പാർക്ക് ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങൾ ഉണ്ടായാൽ 999 എന്ന ഹെല്പ് ലൈൻ സേവനം ഉപയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.


Latest Related News